ന്യൂനമര്‍ദം: ചെന്നൈയില്‍ കനത്ത മഴ
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ബാസ് ചുഴലിക്കാറ്റ് ദുര്‍ബലമായി. ശക്തമായ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. വെള്ളിയാഴ്ചയും കനത്ത മഴയുണ്ടായി.
അടുത്ത ദിവസങ്ങളിലും മഴ തുടരും. അതേ സമയം ചുഴലിക്കാറ്റ് ശക്തിപ്പെടുകയും വടക്കന്‍ തമിഴ്നാടിന്റെ തീരദേശത്തിലൂടെ കടന്നുപോകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാഞ്ചീപുരം, ചെന്നൈ, തിരുവള്ളുര്‍ എന്നീ ജില്ലകളിലൂടെയും ആന്ധ്രാ തീരത്തുകൂടെയുമായിരിക്കും ചുഴലിക്കാറ്റ് കടന്നുപോവുക.
പോണ്ടിച്ചേരിയിലും കനത്ത മഴയുണ്ടാകും. ശക്തമായ കാറ്റും അടുത്ത രണ്ടു ദിവസങ്ങളിലുണ്ടായേക്കും.












Click it and Unblock the Notifications