കശ്മീരില്‍ അക്രമങ്ങളില്‍ മൂന്നു പേര്‍ മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വ്യത്യസ്ത ആക്രമണങ്ങളില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ടുപേര്‍ ഭീകരരാണ്.
ദോഡ ജില്ലിയിലെ ഹുഡാല്‍ ഗ്രാമത്തില്‍ മുഹമ്മദ് ഹുസൈന്‍ എന്നയാളുടെ വീട്ടിലുണ്ടായ ഗ്രനേഡ് സ്ഫോടനത്തില്‍ ഒരു ഭീകരനും വീട്ടുടമസ്ഥനും കൊല്ലപ്പെട്ടു. ഹുസൈന്റെ മകളടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാന്‍വാര-ഗാന്‍ഡോഗിലെ അബ്ദുള്‍ വാഹിദ് എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ഗ്രനേഡുമായി വീട്ടിലേക്കു കയറിയതിനെ തുടര്‍ന്നാണ് സംഭവം.
തെക്കന്‍ കശ്മീരിലെ അനന്ത്നാഗില്‍ മുഹമ്മദ് അന്‍വര്‍ ലോണ്‍ എന്ന ഹിസ്ബുള്‍ ഭീകരന്‍ രാഷ്ട്രീയ റൈഫിള്‍സ് സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇയാളില്‍ നിന്നും പിസ്റളും രണ്ടു ഗ്രനേഡുകളും കണ്ടെടുത്തിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ പൊലീസ് തേടിക്കൊണ്ടിരിക്കുകയായിരുന്നു.












Click it and Unblock the Notifications