മത്റാണിയുടെ വെളിപ്പെടുത്തല്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കും
ദില്ലി: ഇറാക്കിന്റെ ഭക്ഷണത്തിന് പകരം എണ്ണ പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ സംബന്ധിച്ച് ക്രോയേഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ അനില്‍ മത്റാണിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ലോക്സഭയില്‍ അറിയിച്ചു.
സദ്ദാം ഹുസൈന്റെ ഭരണകാലത്ത് നട്വര്‍സിംഗ് ഇടപാടില്‍ പങ്കാളിയായിരുന്നുവെന്ന മത്റാണിയുടെ വെളിപ്പെടുത്തല്‍ വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.
കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നതിനു മുമ്പ് എഐസിസി വിദേശകാര്യ സെല്ലില്‍ നട്വര്‍സിംഗിനൊപ്പം അടുത്ത് പ്രവര്‍ത്തിച്ചിരുന്നയാളാണ് മത്റാണി.












Click it and Unblock the Notifications