കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നട്വര്‍ സിംഗിന് വോള്‍ക്കര്‍ വിവാദത്തില്‍ പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍

  • By Staff
Google Oneindia Malayalam News

ദില്ലി: വോള്‍ക്കര്‍ വിവാദത്തിലുള്‍പ്പെട്ട നട്വര്‍ സിംഗിന് സദ്ദാംഹുസൈന്റെ സര്‍ക്കാരില്‍ നിന്നും ആനുകൂല്യം ലഭിച്ചിരുന്നുവെന്ന് ക്രോയേഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ അനില്‍ മാത്റാണി വെളിപ്പെടുത്തി. ഒരു സ്വകാര്യ ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മാത്റാണി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ സംഭവത്തില്‍ കോണ്‍ഗ്രസിനും പങ്കുണ്ട്. ഇതില്‍ ഒരാള്‍ നട്വറും മറ്റേത് കോണ്‍ഗ്രസുമാണ്. ഇരുവിഭാഗത്തിനും എണ്ണ വിവാദത്തില്‍ തുല്യപങ്കാണുള്ളത്.

നട്വറിന്റെ മകന്‍ ജഗദും ബന്ധുവായ ആന്‍ഡലീബ് സഹര്‍വാളും 2001ല്‍ ഇന്ത്യയില്‍ നിന്നും ഇറാഖ് സന്ദര്‍ശിച്ച പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. അന്ന് അധികാരത്തിലുണ്ടായിരുന്ന ബാത്ത് പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് ഇവര്‍ തങ്ങിയത്. ഇതൊരു ബുദ്ധിമുട്ടേറിയ ചര്‍ച്ചയായതു കൊണ്ടാണ് മകനെക്കൂടി കൂട്ടിയതെന്ന് നട്വര്‍ ഇറാഖ് അംബാസഡറോട് പറഞ്ഞിരുന്നു. പ്രതിനിധിസംഘം ഇറാഖ് വിമാനത്താവളത്തിലെത്തിയപ്പോള്‍ ജഗദ് അവിടെ എത്തുകയാണുണ്ടായത്. പിന്നീട് പ്രതിനിധി സംഘം ഹോട്ടലില്‍ എത്തിയപ്പോഴാണ് ആന്‍ഡലീബിനെ ഹോട്ടല്‍ ലോബിയില്‍ കണ്ടത്. മകന്റെ ബന്ധുവായ ഇയാളെ ആകസ്മികമായാണ് ഇവിടെ കണ്ടെതെന്ന് നട്വര്‍ പറഞ്ഞതായും മാത്റാണി പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതിന് മുന്‍പ് എഐസിസി വിദേശകാര്യസെല്ലില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മാത്റാണി നട്വര്‍ സിംഗുമായി അടുത്തുപ്രവര്‍ത്തിച്ചിട്ടുണ്ട്. ഇറാഖ് സന്ദര്‍ശിച്ച പ്രതിനിധി സംഘത്തിലും മാത്റാണി ഉണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X