വോള്‍കര്‍ റിപ്പോര്‍ട്ട്: ഇരുസഭകളും ഇന്നത്തേക്കു പിരിഞ്ഞു
ദില്ലി: വോള്‍കര്‍ റിപ്പോര്‍ട്ടില്‍ ആരോപണ വിധേയരായവര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്നും കേന്ദ്രമന്ത്രി നട്വര്‍സിംഗിനെ അറസ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്കു പിരിഞ്ഞു.
രാജ്യസഭ ചേര്‍ന്നയുടനെ തന്നെ ബിജെപി നേതാക്കളായ സുഷമസ്വരാജും ജസ്വന്ത്സിംഗും പ്രശ്നമുന്നയിച്ചു. തുടര്‍ന്നുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മൂന്ന് തവണ സഭ നിര്‍ത്തിവച്ചു. ഒടുവിലായി 2.30ന് സഭ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം ബഹളം തുടര്‍ന്നതിനാല്‍ സഭ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ലോക്സഭ മൂന്നരയോടെ വീണ്ടും ചേര്‍ന്നെങ്കിലും സഭാ നടപടികള്‍ ബഹളം മൂലം തുടരാനായില്ല. സഭ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.












Click it and Unblock the Notifications