സ്വത്തുകേസ്: ബീഹാര്‍ സര്‍ക്കാരിനും സിബിഐക്കും കോടതി നോട്ടീസ്
ദില്ലി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, റാബ്റി ദേവി എന്നിവര്‍ക്കെതിരെയുള്ള അനധികൃത സ്വത്തുകേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ബീഹാര്‍ സര്‍ക്കാരിനും സിബിഐക്കും നോട്ടീസയച്ചു.
നിതീഷ് കുമാര്‍ മുന്‍പ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അനധികൃത സ്വത്തുകേസില്‍ തനിക്കെതിരെ വിചാരണ നടത്താന്‍ അനുവാദം നല്‍കിയ പട്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ലാലുവും റാബ്റിയും ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ ജസ്റിസ് കെ.ജി ബാലകൃഷ്ണന്‍, ജസ്റിസ് പി.പി നലേക്കര്‍ എന്നിവരടങ്ങിയ ബഞ്ചാണ് നോട്ടീസയക്കാന്‍ ഉത്തരവിട്ടത്.
രണ്ടാഴ്ചക്കകം നോട്ടീസിന്മേല്‍ മറുപടി നല്‍കണമെന്നും ഉത്തരവുണ്ട്.












Click it and Unblock the Notifications