മധ്യപ്രദേശിലെ ജനങ്ങളെ ചതിച്ചു: ഉമാഭാരതി
ഭോപ്പാല്‍: താന്‍ മധ്യപ്രദേശിലെ ജനങ്ങളെ ചതിച്ചുവന്ന തോന്നലാണുള്ളതെന്ന് ബിജെപിയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട നേതാവ് ഉമാ ഭാരതി പറഞ്ഞു.തന്റെ അയോധ്യാ മാര്‍ച്ചിനിടെ വാര്‍ത്തലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍.
മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ കീഴിലാണ് പാര്‍ട്ടി മത്സരിച്ചത്. എന്നാല്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. താന്‍ ചതിക്കപ്പെട്ടിരിക്കുകയാണെങ്കിലും താന്‍ ജനങ്ങളെ താന്‍ ചതിച്ചുവെന്ന തോന്നലാണ് തനിക്കിപ്പോള്‍ ഉള്ളത്. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതില്‍ മധ്യപ്രദേശിലെ ജനതയോട് താന്‍ മാപ്പുചോദിക്കുന്നു. തനിക്കു നേരെ കല്ലെറിയാനാണ് താന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത്.
കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടി ഡിസംബര്‍ മൂന്ന് ശനിയാഴ്ച പാര്‍ട്ടിക്ക് നല്‍കും. തനിക്കെതിരെ പാര്‍ട്ടി നടപടിയെടുത്താന്‍ ഭാവി പരിപാടികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും ഉമാ ഭാരതി പറഞ്ഞു.












Click it and Unblock the Notifications