കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോള്‍ക്കര്‍: കോണ്‍ഗ്രസിനെതിരെ പരാമര്‍ശമില്ല

  • By Staff
Google Oneindia Malayalam News

ദില്ലി: വോള്‍ക്കര്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസിനെതിരായ പരാമര്‍ശമില്ലെന്ന് വിദേശകാര്യസഹമന്ത്രി റാവു ഇന്ദ്രജിത് സിംഗ് പറഞ്ഞു. പഥക് കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം പ്രശ്നത്തെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച സംഘടിപ്പിക്കുമെന്നും സിംഗ് പറഞ്ഞു. പ്രതിപക്ഷം പ്രശ്നത്തെക്കുറിച്ച് ഉന്നയിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വോള്‍ക്കര്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് എന്നു മാത്രമാണ് പറയുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന് പറഞ്ഞിട്ടില്ല.

നട്വര്‍ സിംഗിന് എണ്ണ ഇടപാടില്‍ പങ്കുണ്ടെന്ന ക്രോയേഷ്യയിലെ ഇന്ത്യന്‍ അംബാസഡറിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ യാതൊരു വിധത്തിലും ബാധിക്കില്ല. ഇക്കാര്യത്തില്‍ തന്റെ വ്യക്തിപരമായ അഭിപ്രായമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇതെക്കുറിച്ചുള്ള തെളിവുകള്‍ ജസ്റിസ് പഥക് അന്വേഷിക്കുമെന്നും വോള്‍ക്കര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X