മുകുന്ദനെതിരെ തെളിവുകളില്ല: ഗണേഷ്
വടകര: ബിജെപി നേതാവ് പി.പി.മുകുന്ദനെതിരെ പരാതികള്‍ മാത്രമേയുള്ളൂവെന്നും അദ്ദേഹത്തിനെതിരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും ബിജെപി ജനറല്‍ സെക്രട്ടറി എല്‍.ഗണേഷ് പറഞ്ഞു.
ഒ.രാജഗോപാല്‍ ആരോപിച്ചതു പോലെ തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകച്ചവടം നടത്തിയിട്ടില്ല. അങ്ങനെ ആരു പറഞ്ഞാലും അത് തെറ്റാണ്. ഉപതിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഒരാളുടെ മേല്‍ മാത്രം അടിച്ചേല്പിക്കുന്നതു ശരിയല്ല. സീനിയര്‍ നേതാവായ രാജഗോപാലിന്റെ ആരോപണങ്ങള്‍ക്കെതിരെ കൂടുതലൊന്നും പറയുന്നില്ലെന്നും ഗണേഷ് വ്യക്തമാക്കി.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പി.പി.മുകുന്ദന്‍ തിരുവനന്തപുരത്ത് തങ്ങിയത് പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ്. മറിച്ചുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല.
വോട്ടുചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കുന്ന മൂന്നംഗ സമിതിയില്‍ ആരൊക്കെ അംഗങ്ങളായിരിക്കണമെന്നത് പി.എസ്.ശ്രീധരന്‍പിള്ളയുമായി ആലോലിച്ച് തീരുമാനിക്കുമെന്ന് ഗണേഷ് പറഞ്ഞു.












Click it and Unblock the Notifications