ശ്രീധരന്‍പിള്ള ഇന്ന് രാജി പിന്‍വലിച്ചേക്കും
തിരുവനന്തപുരം: ബിജെപി പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജി പി.എസ്.ശ്രീധരന്‍പിള്ള ഡിസംബര്‍ രണ്ട് വെള്ളിയാഴ്ച പിന്‍വലിച്ചേക്കും.
രാജി പിന്‍വലിക്കുന്നതിന് ശ്രീധരന്‍പിള്ള മുന്നോട്ടുവച്ച ഉപാധികള്‍ ദേശീയ നേതൃത്വം അംഗീകരിച്ചുവെന്നാണ് അറിയുന്നത്. ഇതിന്റെ ഭാഗമായി പി.പി.മുകന്ദനെ പാര്‍ട്ടിയുടെ കേരളത്തിന്റെ ചുമതലകളില്‍ നിന്ന് പൂര്‍ണമായും മാറ്റിനിര്‍ത്തിയേക്കും.
അതിനിടെ ആര്‍എസ്എസ് നേതാവ് എ.ഗോപാലകൃഷ്ണനുമായി ബിജെപി ജനറല്‍ സെക്രട്ടറി എല്‍.ഗണേഷ് കൊച്ചിയില്‍ ചര്‍ച്ച നടത്തി. ആര്‍എസ്എസുമായി അടുപ്പമുള്ള പി.പി.മുകുന്ദന്‍ വിഭാഗത്തിന് ഈ ചര്‍ച്ച പ്രതീക്ഷ നല്‍കുന്നുണ്ട്.
തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കുന്നതിനുള്ള മൂന്നംഗ സമിതിയെ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും.












Click it and Unblock the Notifications