ബിആര്‍ഒ തൊഴിലാളികള്‍ക്ക് അവഗണന: അസോസിയേഷന്‍
തിരുവനന്തപുരം: ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ തൊഴിലാളികള്‍ അരക്ഷിതത്വവും അവഗണനയും നേരിടുകയാണെന്ന് വിരമിച്ച ബിആര്‍ഒ തൊഴിലാളികളുടെ സംഘടനയായ എക്സ് ബിആര്‍ഒ വെല്‍ഫെയര്‍ അസോസിയേഷന്‍ ആരോപിച്ചു.
സുരക്ഷിതത്വമില്ലാത്ത സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അതിനനുസൃതമായ വേതനവും സുരക്ഷയും മറ്റ് ആനുകൂല്യങ്ങളും നല്‍കേണ്ടതാണ്.
കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി വടക്കുകിഴക്കന്‍ മേഖലകളിലും ജമ്മു കശ്മീരിലും കേരളത്തിലും ധാരാളം ബിആര്‍ഒ തൊഴിലാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ മരണത്തോടെ കുടുംബങ്ങള്‍ അനാഥാമായിത്തീര്‍ന്നു.
താലിബാന്‍കാരാല്‍ വധിക്കപ്പെട്ട മണിയപ്പന്‍ സംഭവത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് സര്‍ക്കാര്‍ ബിആര്‍ഒ തൊഴിലാളികളുടെ വേതനം പരിഷ്കരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications