കെപിസിസി നേതൃയോഗം തുടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കെപിസിസി ഭാരവാഹികളുടെ യോഗം ഡിസംബര്‍ രണ്ട് വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുടങ്ങി.
കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലാണ് യോഗം നടക്കുന്നത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി എ.കെ.ആന്റണി, മുന്‍മുഖ്യമന്ത്രി എ.കെ. ആന്റണി തുടങ്ങിയ പ്രമുഖനേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിനെ പറ്റി തിരുവനന്തപുരം ഡിസിസി തയ്യാറാക്കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരിക്കും ചര്‍ച്ച നടത്തുക. മന്ത്രിമാരും നിയമസഭാ കക്ഷി നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള വിലയിരുത്തലും ഉണ്ടാകും.












Click it and Unblock the Notifications