ആഭ്യന്തരം: ഗവര്‍ണര്‍ ഇടപെടണമെന്ന് കടന്നപ്പള്ളി
തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം മുഖ്യമന്ത്രിയില്‍ നിന്ന് നഷ്ടപ്പെട്ട സാഹചര്യത്തില്‍ അടിയന്തിരമായി ഗവര്‍ണര്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് (എസ്) പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. തിരുവനന്തപുരത്ത് ഡിസംബര്‍ രണ്ട് വെള്ളിയാഴ്ച പാര്‍ട്ടി സംഘടിപ്പിച്ച് സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്കാണെങ്കിലും അദ്ദേഹത്തിന് വകുപ്പിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് പ്രശ്നത്തിന്മേല്‍ ഗവര്‍ണര്‍ അടിയന്തിരമായി ഇടപെടണം.
ഉപതിരഞ്ഞെടുപ്പ് പരാജയം കണക്കിലെടുത്ത് കോണ്‍ഗ്രസ് നിയമസഭ പിരിച്ചുവിടണമെന്നും കടന്നപ്പള്ളി ആവശ്യപ്പെട്ടു.












Click it and Unblock the Notifications