കൗണ്‍സിലര്‍ക്കു മേല്‍ ഒഴിച്ച കരിഓയിലില്‍ ആസിഡ്
തിരുവനന്തപുരം: മാവേലിക്കരയില്‍ സിപിഎം വിമത കൗണ്‍സിലര്‍ ലീ അഭിഷേകിനു മേല്‍ ഒഴിച്ച കരിഓയിലില്‍ ആസിഡ് കലര്‍ത്തിയിരുന്നുവെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
ഈ സംഭവത്തോട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിക്കണമെന്നും ഷാനിമോള്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ കഴിയുന്ന ലീലയെ ഷാനിമോള്‍ സന്ദര്‍ശിച്ചു.
സിപിഎം വിമതയായി മത്സരിച്ചു ജയിച്ച ലീല അഭിഷേകിനു മേല്‍ വ്യാഴാഴ്ചയാണ് നടുറോഡില്‍ വച്ച് സിപിഎം പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചത്. ശരീരത്തില്‍ മുഴുവന്‍ കരിഓയില്‍ വീണതിനെ തുടര്‍ന്ന് ലീല സമീപത്തുള്ള സര്‍ക്കിള്‍ ഇന്‍സ്പെകര്‍ ഓഫീസിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.












Click it and Unblock the Notifications