വിദ്യാഭ്യാസ നവീകരണത്തിന് പദ്ധതി: മുഖ്യമന്ത്രി
പത്തനംതിട്ട: ആധുനികലോകത്തിന് യോജിച്ച വിധത്തില്‍ വിദ്യാഭ്യാസ രംഗം നവീകരിക്കാന്‍ സര്‍ക്കാര്‍ പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അടൂരിനടുത്ത് കടമ്പനാട് കെആര്‍പിഎം ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം 21-ാം സ്ഥാനത്താണ്. എന്നാല്‍ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം പുറത്തിറിക്കിയ രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും ഇടം നേടിയിട്ടില്ല.
ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications