Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി ഭാരവാഹികളുടെ യോഗം വെള്ളിയാഴ്ച ചേരും

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ യോഗം ഡിസംബര്‍ രണ്ട് വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത പരാജയം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് യോഗം ചേരുന്നത്. ശനിയാഴ്ച കെപിസിസി നിര്‍വാഹക സമിതി യോഗം ചേരുന്നുണ്ട്.

കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലാണ് യോഗം ചേരുക. മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനെ പറ്റി തിരുവനന്തപുരം ഡിസിസി തയ്യാറാക്കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരിക്കും ചര്‍ച്ച നടത്തുക. മന്ത്രിമാരും നിയമസഭാ കക്ഷി നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള വിലയിരുത്തലും ഉണ്ടാകും.

ചിട്ടയായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയിട്ടും തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുവാനുണ്ടായ കാരണം യോഗത്തില്‍ ചര്‍ച്ച ചെയ്യും. പ്രതീക്ഷിച്ച രീതിയിലുള്ള സാമുദായിക ധ്രുവീകരണം ഉണ്ടാകാത്തതും ഉണ്ടായ ധ്രുവീകരണം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് എതിരായതും നേതാക്കളെ അമ്പരിപ്പിക്കുന്നുണ്ട്. ബിജെപി വോട്ടുകള്‍ തങ്ങളുടെ പക്ഷത്തേക്ക് ചായുമെന്ന കണക്കുകൂട്ടല്‍ തെറ്റിയതും പരാജയകാരണമായെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ബിജെപി വോട്ട് മുഴുവനായും എല്‍ഡിഎഫിന് പോയെന്ന വിലയിരുത്തലാണ് ഡിസിസിയുടേത്.

എന്നാല്‍ ബൂത്ത്തലം മുതല്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തിയിട്ടും ഫലമുണ്ടാകാതിരുന്നതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഭാഗികമായെങ്കിലും സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമാണെന്ന് പാര്‍ട്ടിക്കുള്ളിലെ ചില നേതാക്കള്‍ക്കു തന്നെ അഭിപ്രായമുണ്ട്. സംഘടനാ സംവിധാനം അഴിച്ചുപണിയണമെന്ന ആവശ്യവും ചില കേന്ദ്രങ്ങളില്‍ നിന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+