പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് നോട്ടീസ് അയക്കും
തിരുവനന്തപുരം: ദക്ഷിണമേഖലാ ഐജി സെന്‍കുമാറിനെതിരെ പ്രമേയം പാസാക്കിയതിന് പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.
ഡിസംബര്‍ രണ്ട് വെള്ളിയാഴ്ച എട്ടരയോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഡിജിപി രമണ്‍ ശ്രീവാസ്തവയും തമ്മില്‍ നടത്തി കൂടിക്കാഴ്ചയിലാണ് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്.
നോട്ടീസിന്മേല്‍ വിശദീകരണം വാങ്ങി നടപടി അവസാനിപ്പിക്കാനാണ് സാധ്യത. തുടര്‍ നടപടിയെടുക്കുന്നത് അസോസിയേഷനെ പിണക്കുന്നതില്‍ കലാശിക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അത് സര്‍ക്കാരിന് ഗുണകരമാവില്ലെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. 15 ദിവസത്തിനുള്ളിലാണ് നോട്ടീസിന് മറുപടി നല്‍കേണ്ടത്.












Click it and Unblock the Notifications