പൊലീസിലെ പ്രശ്നത്തില്‍ ഭിന്നത തുടരുന്നു
തിരുവനന്തപുരം: എംജി കോളജില്‍ വച്ച് പൊലീസുകാരനോടുള്ള പെരുമാറ്റത്തിന്റെ പേരില്‍ ഐജി സെന്‍കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് അസോസിയേഷന്‍ പ്രമേയം പാസാക്കിയതിനെ തുടര്‍ന്ന് പൊലീസ് സേനയില്‍ നിലനില്‍ക്കുന്ന ഭിന്നത തുടരുന്നു.
പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി പൊലീസ് അസോസിയേഷന്‍ നേതാക്കളും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇരുകൂട്ടരും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. അതു കാരണം ചര്‍ച്ച എവിടെയുമെത്താതെപോയി.
പൊലീസ് അസോസിയേഷനെതിരെയും ഭാരവാഹികള്‍ക്കെതിരെയും ഡിജിപി രമണ്‍ ശ്രീവാസ്തവയുമായി ആലോചിച്ച് യുക്തമായ നടപടി സ്വീകരിക്കുമെന്ന് ചര്‍ച്ചക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
അതേ സമയം വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ സെന്‍കുമാറിനെതിരെ പാസാക്കിയ പ്രമേയത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ചര്‍ച്ചക്കു ശേഷം വാര്‍ത്താലേഖകരെ അറിയിച്ചു.
ചര്‍ച്ചയില്‍ മുഖ്യമന്ത്രിയും അസോസിയേഷന്‍ നേതാക്കളും തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. സെന്‍കുമാര്‍ ചെയ്തത് നൂറു ശതമാനം ശരിയാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചപ്പോള്‍ സെന്‍കുമാര്‍ മുമ്പും പൊലീസുകാരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നായിരുന്നു അസോസിയേഷന്‍ നേതാക്കളുടെ നിലപാട്.












Click it and Unblock the Notifications