കിടക്കക്ക് തീപിടിച്ച് അധ്യാപകന്‍ മരിച്ചു
പയ്യന്നൂര്‍: ഉറങ്ങിക്കിടക്കുകയായിരുന്ന അധ്യാപകന്‍ കിടക്കയ്ക്ക് തീപിടിച്ച് വെന്തുമരിച്ചു. തായിനേരി എസ്എബിടിഎം ഹൈസ്കൂളിലെ മലയാളം അധ്യാപകന്‍ കെ.ഹരിദാസനാണ് മരിച്ചത്.
രാത്രി പുകവലിച്ച ശേഷം കളഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നാണ് തീപടര്‍ന്നതെന്ന് കരുതുന്നു. തായിനേരി ലയണ്‍സ് ക്ലബിനടുത്താണ് ഇദ്ദേഹം താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും ഒരു മകനും വിനോദയാത്രക്ക് പോയിരിക്കുകയായിരുന്നു. മറ്റൊരു മകന്‍ പീലിക്കോടുള്ള അമ്മവീട്ടിലാണ് താമസിക്കുന്നത്.
അപകടം നടക്കുന്ന സമയത്ത് ഹരിദാസും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.












Click it and Unblock the Notifications