ഡിഐസിയില്ലാതെ ഇടതിന് ജയിക്കാം:വി.എസ്
തിരുവനന്തപുരം: ഡിഐസിയെക്കൂടാതെ ഇടതുപക്ഷം കേരളത്തില്‍ ജയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ഡിസംബര്‍ രണ്ട് വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിഐസിയില്ലാതെ തന്നെ കേരളത്തില്‍ ഇടതുപക്ഷത്തിന് ജയിക്കാനാകുമെന്ന് തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് തെളിയിച്ചു കഴിഞ്ഞു. ഡിഐസി നേതാവിനേയും മകനേയും മകളേയും തോല്‍പ്പിച്ച പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളത്.
ആറുമാസത്തിനകം കരുണാകരന്റെ പൊലീസ് വരുമെന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ഡിഐസി ശക്തമാണെന്ന അവകാശവാദം അവരുടേത് മാത്രമാണ്. തങ്ങള്‍ അങ്ങനെ വിലിയിരുത്തിയിട്ടില്ല.
സിപിഎം കേരളത്തെ ബംഗാളാക്കുന്നുവെന്ന് പറയുന്നവര്‍ വികസനകാര്യത്തില്‍ ബംഗാളിനെ ആരാധിക്കുന്നവര്‍ കൂടിയാമെന്ന് ഓര്‍ക്കണമെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications