എല്‍എന്‍ജി വിതരണത്തിന് പുതിയ കമ്പനി
കൊച്ചി: ദ്രവരൂപത്തിലുളള പ്രകൃതി വാതകം(എല്‍എന്‍ജി) കേരളത്തിലും കര്‍ണാടകത്തിലും വിതരണം ചെയ്യുവാന്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ഗെയ്ല്‍ ഇന്ത്യയും സംയുക്തമായി ഒരു പുതിയ കമ്പനി തുടങ്ങും.
ഇതിനായുള്ള ധാരണാപത്രം ഉടനടി ഒപ്പുവയ്ക്കും. ഭാരത് പെട്രോളിയം ജനറല്‍ മാനേജര്‍ ക്യാപ്റ്റന്‍ എം.ജെ.മോഹനാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ നവംബര്‍ 28ന് ധാരണാപത്രം ഒപ്പുവയ്ക്കാനായിരുന്നു ധാരണ. എന്നാല്‍ ഈ തീയതി പീന്നീട് മാറ്റുകയായിരുന്നു. സംയുക്ത സംരംഭമായി തുടങ്ങുന്ന ഗോഡ്സ് ഓണ്‍ ഗ്യാസ് കമ്പനി ലിമിറ്റഡ് എന്ന ഈ കമ്പനി ഇരുസംസ്ഥാനങ്ങളിലും പ്രകൃതിവാതകം വിതരണം ചെയ്യും.
പദ്ധതിക്കായുള്ള ആകെ ചെലവ് 300 കോടിയാണ്. ദില്ലിയിലെ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിന്റെ മാതൃകയിലായിരിക്കും കമ്പനി രൂപീകരിക്കുക. കമ്പനിയില്‍ ഗെയ്ലിനും ബിപിസിഎല്ലിനും 22.5 ശതമാനം വീതവും സംസ്ഥാന സര്‍ക്കാരിന് അഞ്ച് ശതമാനവും ഓഹരിയാണ് ഉണ്ടാവുക. ബാക്കിയുളള ഓഹരികള്‍ നിക്ഷേപകര്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും നല്‍കും.












Click it and Unblock the Notifications