അമിതാഭ് ബച്ചന്റെ നില മെച്ചപ്പെടുന്നു
മുംബൈ: ഉദരശസ്ത്രക്രിയക്കു വിധേയനായ ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ നില മെച്ചപ്പെട്ടുവരുന്നതായി അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ലീലാവതി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് ഒരാഴ്ച കൂടിയെടുക്കും. കുടുംബാംഗങ്ങളോടും സന്ദര്‍ശകരോടും ബച്ചന്‍ സംസാരിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇപ്പോഴും ആശുപത്രിയിലേക്ക് ബച്ചന്റെ ആരാധകരുടെ ഒഴുക്ക് തുടരുകയാണ്. ശനിയാഴ്ചയും ഒട്ടേറേ പേര്‍ ആശുപത്രി ഗേറ്റിനു പുറത്ത് തടിച്ചുകൂടി.












Click it and Unblock the Notifications