ഇറാഖില്‍ പിടിയിലായ മലയാളിയെ മോചിപ്പിക്കാന്‍ ശ്രമം: മന്ത്രി
ദില്ലി: ഇറാഖില്‍ അറസ്റിലായ മലയാളിയുടെ മോചനത്തിനായി കേന്ദ്രം എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു. ഡിസംബര്‍ രണ്ട് വെളളിയാഴ്ച രാത്രിയാണ് അഹമ്മദ് ഇക്കാര്യം അറിയിച്ചത്.
കോട്ടയം സ്വദേശിയായ സിജോയാണ് ഇറാഖിലെ ഇന്ത്യന്‍ സൈനികരുടെ കയ്യില്‍ അകപ്പെട്ടിരിക്കുന്നത്. ഇയാളെ രക്ഷപ്പെടുത്താനായി ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് വരികയാണ്. കേരളത്തില്‍ സിജോയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നു. സിജോയെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
യുഎസ് സൈനികര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഒരു കുവൈറ്റ് കാറ്ററിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന സിജോയെ നിരോധിത മേഖലയില്‍ കടന്ന് ചിത്രങ്ങളെടുത്തതിന് നാലുമാസം മുന്‍പാണ് യുഎസ് നേതൃത്വത്തിലുള്ള സൈനികര്‍ അറസ്റ് ചെയ്തത്.












Click it and Unblock the Notifications