മത്രാനിയെ ഇന്ത്യയിലേക്കു തിരിച്ചുവിളിച്ചു
ദില്ലി: ഇറാഖിന്റെ എണ്ണ ഇടപാടില്‍ കേന്ദ്രമന്ത്രി നട്വര്‍സിംഗിന് പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ച ക്രൊയേഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ അനില്‍ മത്രാനിയെ ഇന്ത്യ തിരിച്ചുവിളിച്ചു.
അടുത്ത വിമാനത്തില്‍ തന്നെ മടങ്ങിവരാനാണ് നിര്‍ദേശം. മത്രാനിയെ ഇന്ത്യയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം ഉടന്‍ മടങ്ങിയെത്തുമെന്നാണ് കരുതുന്നതെന്നും വിദേശകാര്യ സെക്രട്ടറി ശ്യാ സരണ്‍ അറിയിച്ചു.
അതിനിടെ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി നട്വര്‍സിംഗ് പറഞ്ഞു. എന്ത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. നിയമനടപടിയെ കുറിച്ചും ആലോചിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.
അതേ സമയം മത്രാനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നട്വറിനെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് നീക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications