രാജ് താക്കറേക്ക് എപ്പോഴും സ്വാഗതം: ഉദ്ദവ്
മുംബൈ: തന്റെ വീടിന്റേയും പാര്‍ട്ടിയുടേയും വാതിലുകള്‍ രാജ് താക്കറേക്കായി എപ്പോഴും തുറന്നുകിടക്കുകയാണെന്ന് ശിവസേന എക്സിക്യുട്ടീവ് പ്രസിഡന്റ് ഉദ്ദവ് താക്കറെ. ഡിസംബര്‍ രണ്ട് വെള്ളിയാഴ്ച ഒരു കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഉദ്ദവ് ഇങ്ങനെ പറഞ്ഞത്.
പാര്‍ട്ടിയില്‍ ഇപ്പോഴുളള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന യാതൊരു നടപടിയും രാജിന്റെ പക്ഷത്തു നിന്നും ഉണ്ടാകുമെന്ന് കരുതുന്നില്ല.
ശിവസേനാ നേതാവ് ബാല്‍ താക്കറെ ബാന്ദ്രയിലെ താക്കറെമാരുടെ കുടുംബവീട് സന്ദര്‍ശിക്കാന്‍ രാജിനെ ക്ഷണിച്ചിട്ടുണ്ട്. തങ്ങളെല്ലാവരും രാജിന്റെ വരവും പ്രതീക്ഷിച്ചിരിക്കുകയാണ്.
രാജ് താക്കറെ നാരായണന്‍ റാണെയുടെ മാര്‍ഗം സ്വീകരിക്കുമോയെന്ന് ചോദ്യത്തിന് റാണെ ചെയ്തത് വൃത്തികേടാണെന്ന് ഉദ്ദവ് പറഞ്ഞു. റാണെ ചെയ്ത പോലെ രാജ് മറ്റ് രാഷ്ട്രീയപാര്‍ട്ടികളെ സമീപിക്കുന്നില്ല. റാണെ ശിവസേന വിട്ട ശേഷം എന്‍സിപിയേയും കോണ്‍ഗ്രസിനേയും സമീപിച്ചിരുന്നു.
രാജ് തന്റെ സഹോദരനാണെന്നും പ്രശ്നങ്ങല്‍ പരിഹരിക്കപ്പെടുമെന്നും ഉദ്ദവ് പറഞ്ഞു.












Click it and Unblock the Notifications