ബാംഗ്ലൂരില്‍ ലൈവ് ബാന്റ് നിരോധനം നീക്കി
ദില്ലി: ബാംഗ്ലൂരിലെ റസ്റോറന്റുകളില്‍ ലൈവ് ബാന്റിന് ഏര്‍പ്പെടുത്തിയ നിരോധനം സുപ്രിം കോടതി നീക്കി. അതേ സമയം നൃത്തം, ചൂതാട്ടം, അശ്ലീ പ്രദര്‍ശനം തുടങ്ങിയ പ്രവൃത്തികള്‍ റസ്റോറന്റുകളില്‍ പാടില്ലെന്ന് സുപ്രിം കോടതി വിലക്കിയിട്ടുണ്ട്.
ലൈവ്ബാന്റ് നിരോധനം ഏര്‍പ്പെടുത്തിയതു ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക ലൈവ് ബാന്റ് റസ്റോറന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധിയുണ്ടായത്.
നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ച ഹൈക്കോടതി ബാംഗ്ലൂരിലെ റസ്റോറന്റുകളില്‍ ലൈവ് ബാന്റുകള്‍ നടത്തുന്നതു സംബന്ധിച്ച് പുതിയ ചട്ടങ്ങള്‍ക്കു രൂപം നല്‍കുന്നതു വരെ നിരോധനം ഏര്‍പ്പെടുത്തായിരുന്നു ഉത്തരവിട്ടത്.
റസ്റോറന്റുകളിലെ ലൈവ് ബാന്റുകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ നൃത്തം, ചൂതാട്ടം, അശ്ലീ പ്രദര്‍ശനം തുടങ്ങിയവ നടക്കുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് സുപ്രിം കോടതി നിര്‍ദേശം നല്‍കി.












Click it and Unblock the Notifications