ഉമ ഭാരതി ശനിയാഴ്ച നോട്ടീസിന് മറുപടി നല്‍കും
റെയ്സാന്‍: ബിജെപി നേതൃത്വം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ഉമാഭാരതി ഡിസംബര്‍ മൂന്ന് ശനിയാഴ്ച മറുപടി നല്‍കിയേക്കും.
മധ്യപ്രദേശിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി പാര്‍ട്ടിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചതിനാണ് ഉമാ ഭാരതിക്ക് ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അത് വിശദീകരിക്കാനാവശ്യപ്പെട്ടാണഅ നോട്ടീസ് നല്‍കിയിരിക്കുന്നത്.
മധ്യപ്രദേശില്‍ ബാബുലാല്‍ ഗോറിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കാനാവശ്യപ്പെട്ട് പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണയോടു കൂടി പ്രക്ഷോഭമാരംഭിച്ചത് ഉമാ ഭാരതിയാണ്. ഉമയുടെ ഈ ശ്രമം വിജയിച്ചെങ്കിലും ഉമയെ മാറ്റിനിര്‍ത്തി ശിവലാല്‍ സിംഗ് ചൗഹാനെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതൃത്വം തിരഞ്ഞെടുക്കുകയായിരുന്നു. മുഖ്യമന്ത്രിപദം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉമാ ഭാരതി വീണ്ടും കലാപക്കൊടി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഇവരെ വീണ്ടും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നേതൃത്വം തീരുമാനിച്ചത്.
മധ്യപ്രദേശില്‍ നിന്നും ഉമാഭാരതി ഇപ്പോള്‍ അയോധ്യയിലേക്ക് പദയാത്ര നടത്തുകയാണ്.












Click it and Unblock the Notifications