3 ശബരിമല തീര്‍ത്ഥാടകര്‍ അപകടത്തില്‍ മരിച്ചു
പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്തിനടുത്ത് വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ശബരിമല തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്.
ബാംഗ്ലൂരില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി പുരുഷോത്തമന്‍, സുഹൃത്ത് രമേശന്‍ എന്നിവരാണ് മരിച്ചത്. മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാറിലുണ്ടായിരുന്ന അരുണ്‍ എന്നയാളെ പരിക്കുകളോടെ പാലക്കാട് സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഴല്‍മന്ദം ദേശീയപാതക്കടുത്ത് വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.












Click it and Unblock the Notifications