കോണ്‍ഗ്രസ് മതേതരമാകണം: ആന്റണി
തിരുവനന്തപുരം: കോണ്‍ഗ്രസ് മതേതര മുഖം വീണ്ടെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് ഡിസംബര്‍ മൂന്ന് ശനിയാഴ്ച തുടങ്ങിയ കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
മതസാമുദായിക നേതാക്കള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്ന നിലപാട് കോണ്‍ഗ്രസ് ഒഴിവാക്കണം. അല്ലാത്ത പക്ഷം മതേതരവാദികള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നുപോകുമെന്നും ആന്റണി പറഞ്ഞു.
രാവിലെ 10.3ഓടെയാണ് യോഗം തുടങ്ങിയത്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലാണ് കെപിസിസി നിര്‍വാഹക സമിതി യോഗം നടക്കുന്നത്. തിരുവനന്തപുരം ഒഴികെ സംസ്ഥാനത്തെ ആറ് ഡിസിസികള്‍ പുനസംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണവും യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്.
ആന്റണിക്ക് പുറമെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications