Get Updates
Get notified of breaking news, exclusive insights, and must-see stories!

6200 കോടിയുടെ വാര്‍ഷിക പദ്ധതി

തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ പദ്ധതി അടങ്കലായി 6200 കോടി രൂപക്ക് മന്ത്രിസഭ അനുവാദം നല്‍കി. പ്രത്യേക മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കാള്‍ 16 ശതമാനം കൂടുതലാണ് ഈ തുക. സംസ്ഥാന ആസൂത്രണ വകുപ്പിന്റെ നിര്‍ദേശമനുസരിച്ചാണ് ഇത്രയും തുക പദ്ധതി അടങ്കലായി സര്‍ക്കാര്‍ തീരുമാനിച്ചത്. ധനകാര്യ വകുപ്പിന്റെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. സംസ്ഥാനത്തിന്റെ മോശം സാമ്പത്തിക അവസ്ഥയും പദ്ധതിത്തുകയും വന്‍ വര്‍ദ്ധനവ് ഉണ്ടാകരുതെന്ന് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വാദിച്ചു. എന്നാല്‍ ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനും കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കാന്‍ ആവശ്യത്തിന് തുക നല്‍കാനും മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.

വ്യാഴാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ആസൂത്രണ ബോര്‍ഡ് യോഗം നടന്നിരുന്നു. ബോര്‍ഡ് യോഗത്തില്‍ തീരുമാനമായ കാര്യങ്ങള്‍ വെള്ളിയാഴ്ചത്തെ പ്രത്യേക മന്ത്രിസഭായോഗം അപ്പാടെ അംഗീകരിക്കുകയായിരുന്നു. നിലവിലെ സൂചനകള്‍ അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി തുകയും കാര്യമായ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്.

കൃഷി, സാമൂഹിക സേവനം, പരമ്പരാഗത വ്യവസായം എന്നിവയ്ക്കുള്ള പദ്ധതിത്തുക കൂട്ടിയിട്ടുണ്ട്. തദ്ദേശ വകുപ്പിന് 1400 കോടി രൂപയും സാമൂഹ്യക്ഷേമ വകുപ്പിന് 1750 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഗതാഗത വകുപ്പിന് 911 കോടിയും കൃഷിവകുപ്പിന് 341 കോടിയും അനുവദിച്ചിട്ടുണ്ട്.

ഭരണ നവീകരണ പദ്ധതിക്ക് 160 കോടി രൂപയും വൈദ്യുത വിതരണത്തിന് 800 കോടി രൂപയും വകയിരുത്തിയിട്ടുള്ളതായി സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+