തിരുവനന്തപുരം-ദുബായ് വിമാനം തിരിച്ചിറക്കി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ പുക കണ്ടതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കി.
ഡിസംബര്‍ മൂന്ന് ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. യാത്ര തുടങ്ങി 20 മിനുട്ടുകള്‍ക്കു ശേഷം പുക കണ്ടതോടെ ഉടന്‍ വിമാനം തിരിച്ചിറക്കുകയായിരുന്നു.
തിരിച്ചറിക്കിയ ഉടനെ വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തില്‍ നിന്നു പരിഭ്രാന്തരായി ഇറങ്ങുന്നതിനിടയില്‍ ആറ് യാത്രക്കാര്‍ക്ക് നിസാരമായ പരിക്കേറ്റു. ഇവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ ചികിത്സ നല്‍കി.
സംഭവത്തെ തുടര്‍ന്ന് ഗള്‍ഫ് എയര്‍, ഖത്തര്‍ എയര്‍വെയ്സ്, എയര്‍ ലങ്ക എന്നിവയുടെ വിമാന സര്‍വീസ് തടസപ്പെട്ടു. എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ മറ്റ് വിമാനങ്ങളില്‍ ദുബായിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണ്.
വിമാനത്തില്‍ 129 യാത്രക്കാരും 10 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.












Click it and Unblock the Notifications