കരിപ്പൂരില്‍ നിന്ന് ആദ്യ ഹജ് വിമാനം പുറപ്പെട്ടു
മലപ്പുറം: കരിപ്പൂരില്‍ നിന്നുള്ള ആദ്യ സ്വകാര്യ ഹജ് വിമാനം ഡിസംബര്‍ മൂന്ന് ശനിയാഴ്ച രാവിലെ പുറപ്പെട്ടു. 201 ഹജ് തീര്‍ഥാടകരുമായി എയര്‍ ഇന്ത്യയുടെ വിമാനം രാവിലെ ഏഴ് മണിക്കാണ് കരിപ്പൂരില്‍ നിന്ന് തിരിച്ചത്.
ഹജ് കമ്മിറ്റിയുടെ ആദ്യത്തെ ഹജ് വിമാനം ശനിയാഴ്ച വൈകീട്ട് 4.15ന് കരിപ്പൂരില്‍ നിന്ന് തിരിക്കും. ഹജ് മന്ത്രി ഇബ്രാഹിം കുഞ്ഞ് വിമാനത്തിന് ഫ്ലാഗ് ഓഫ് ചെയ്യും. ഈ വിമാനത്തില്‍ 293 യാത്രക്കാരാണ് ഉണ്ടാവുക.
ഡിസംബര്‍ 23 വരെയാണ് ഹജ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. ജനവരി 16 മുതല്‍ ഫിബ്രവരി നാല് വരെയാണ് മടക്കയാത്ര.












Click it and Unblock the Notifications