Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി നിരക്ക് കുറയ്ക്കണം: കെപിസിസി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കുറയ്ക്കണമെന്ന് കെപിസിസി നിര്‍വാഹക സമിതി യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

യോഗതീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത നിയമസഭാ സമ്മേളനത്തിനു മുമ്പു തന്നെ ഗുണ്ടാനിയമം ഓര്‍ഡിനന്‍സായി ഇറക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പൊലീസ് സേനയില്‍ വിഭാഗീയ വളര്‍ത്തുന്നത് ദോഷം ചെയ്യുമെന്ന് ചെന്നിത്തല പറഞ്ഞു. പൊലീസ് സേനയുടെ അച്ചടക്കം നിലനിര്‍ത്താനും തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും കെപിസിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സേനയെ രാഷ്ട്രീയവത്കരിക്കാനുള്ള പ്രതിപക്ഷ ശ്രമം ദൗര്‍ഭാഗ്യകരമാണ്.

കോണ്‍ഗ്രസിന്റെ ബഹുജനാടിത്തറ വിപുലീകരിക്കുന്നതിനുള്ള കര്‍മപരിപാടികള്‍ക്ക് കെപിസിസി രൂപം നല്‍കും. ബിജെപി വോട്ടുകള്‍ മറിച്ചാണ് എല്‍ഡിഎഫ് തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത്. കീഴ്ഘടകങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടായ അപാകത യുഡിഎഫിന്റെ പരാജയത്തിന് കാരണമായിട്ടുണ്ട്- ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+