Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി നിര്‍വാഹക സമിതി യോഗം ശനിയാഴ്ച

തിരുവനന്തപുരം: കെപിസിസി നിര്‍വാഹക സമിതി യോഗം ഡിസംബര്‍ മൂന്ന് ശനിയാഴ്ച കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരഭവനില്‍ ചേരും. ഉന്നതനേതാക്കളടക്കമുളള കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് നിര്‍വാഹക സമിതി യോഗം ചേരുന്നത്.

വെള്ളിയാഴ്ച കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം ഇന്ദിരാഭവനില്‍ ചേര്‍ന്നിരുന്നു. കാര്യക്ഷമമല്ലാത്ത ഡിസിസികള്‍ അടക്കമുള്ള പാര്‍ട്ടി കമ്മറ്റികള്‍ പുനസംഘടിപ്പിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കര്‍മപരിപാടിക്ക് വെള്ളിയാഴ്ച ചേര്‍ന്ന യോഗം രൂപം നല്‍കി. ശനിയാഴ്ച നടക്കാനിരിക്കുന്ന നിര്‍വാഹക സമിതി യോഗത്തില്‍ ഇത് അവതരിപ്പിക്കും. ഡിസംബര്‍ 17ന് എല്ലായിടത്തും ബൂത്ത് കണ്‍വെന്‍ഷന്‍ നടത്താനും പിന്നീട് എല്ലാ നിയോജക മണ്ഡലങ്ങളിലും കെപിസിസി പ്രസിഡന്റ് പങ്കെടുക്കുന്ന ഒരു പരിപാടി നടത്താനും യോഗത്തില്‍ തീരുമാനമായി.

തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടില്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 86,000 വോട്ട് കൂടുതല്‍ ലഭിച്ചതായും യോഗം വിലയിരുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+