അധ്യാപികയുടെ അടിയേറ്റ് കുട്ടി ആശുപത്രിയില്‍
മാള: അധ്യാപിക അടിച്ചതിനെ തുടര്‍ന്ന് മൂന്നര വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴൂര്‍ പതിശ്ശേരി വേലായുധന്റെയും സുനിതയുടെയും മകന്‍ അഭിജിത്തിനെയാണ് ഇരുകൈത്തണ്ടകളിലും ചൂരല്‍ കൊണ്ടുള്ള അടിയേറ്റ് മാള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുഴൂരിലെ 85-ാം നമ്പര്‍ അംഗന്‍വാടിയിലാണ് അഭിജിത് പഠിക്കുന്നത്. അഭിജിത്തിനെ പഠിച്ചില്ലെന്ന കാരണത്താലാണ് കുട്ടിയെ അംഗന്‍വാടിയിലെ ഗ്രേസിയെന്ന അധ്യാപിക തല്ലിയത്. കുട്ടിയുടെ രണ്ടു കൈത്തണ്ടകളിലും അടിയേറ്റ് വീര്‍ത്ത് പതിനാലോളം പാടുകളുണ്ട്.
കുട്ടിയെ തല്ലിയില്ലെന്ന് അദ്യം അവകാശപ്പെട്ട ടീച്ചര്‍ ഗ്രേസി ടീച്ചര്‍ പിന്നീട് കുട്ടിയെ തല്ലിയെന്നും പഠിക്കാതിരുന്നതാണ് കാരണമെന്നും സമ്മതിച്ചു. പേടിച്ച് കരഞ്ഞാണ് കുട്ടി വീട്ടിലെത്തിയതെന്ന് രക്ഷകര്‍ത്താക്കള്‍ പറയുന്നു. അടുത്തുവരുന്നവരെ ഭീതിയോടെയാണ് കുട്ടി കാണുന്നത്.


Click it and Unblock the Notifications