വനസംരക്ഷണ നിയമം അട്ടിമറിക്കുന്നു: വി.എസ്
തിരുവനന്തപുരം: വന സംരക്ഷണ നിയമം അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ പിന്തുണയോടെ റവന്യൂ മന്ത്രി കെ.എം.മാണി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.
സംസ്ഥാന വന സംരക്ഷണ നിയമത്തിന് കീഴില്‍ കൊണ്ടു വരുന്ന വനത്തിന്റെ അളവ് കുറച്ച് വനലോബിയെ സഹായിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. രണ്ടു ലക്ഷത്തോളം ഏക്കര്‍ വരുന്ന വനഭൂമി 15,000 ആക്കി മാറ്റിയത് ഇതിനുദാഹരണമാണെന്ന് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി. ഡിസംബര്‍ മൂന്ന് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ നീക്കത്തിന് ജല സംരക്ഷണ സമിതിയിലെ ഉദ്യോഗസ്ഥനായ ഒരു ഐഎഎസ് ഓഫീസറും മന്ത്രിക്ക് കൂട്ടിനുണ്ട്. അഞ്ച് മാസത്തിനുള്ളില്‍ ശേഷിക്കുന്ന വനഭൂമി കൂടി വന്‍കിട തേട്ട ഉടമകള്‍ക്കും കൈയ്യേറ്റക്കാര്‍ക്കും പതിച്ചു നല്‍കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ശ്രമം ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍ വനഭൂമി സംരക്ഷിക്കുന്നതിന് വേണ്ടി രംഗത്തിറങ്ങേണ്ടി വരും.
മതികെട്ടാനിലുള്ള 3500 ല്‍ പരം ഏക്കര്‍ വനഭൂമി കൈയ്യേറി അനുയായികള്‍ക്ക് പതിച്ച് കൊടുക്കാന്‍ വേണ്ടി കള്ള പട്ടയത്തിന് സാധൂകരണം നല്‍കാനുള്ള ശ്രമം നടത്തിയ അതിനു വേണ്ടി ഇടുക്കിയില്‍ ഒരു കളക്ടറെയും നിയമിച്ചിരുന്നു. ഇതിന് സമാനമായ പ്രവര്‍ത്തനങ്ങളാണ് മാണിയും കൂട്ടരും ഇപ്പോള്‍ നടത്തുന്നതെന്ന് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications