ആണവ പദ്ധതിയില്‍ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി
ബ്രസല്‍സ്: പരീക്ഷണാടിസ്ഥാനത്തിലുള്ള ആണവ റിയാക്ടര്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയില്‍ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി. 1000 കോടി യൂറോയുടേതാണ് പദ്ധതി.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലകുറഞ്ഞ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ഈ പദ്ധതിയില്‍ യൂറോപ്യന്‍ യൂണിയനു പുറമെ ഇപ്പോള്‍ ജപ്പാന്‍, തെക്കന്‍ കൊറിയ, ചൈന, യുഎസ് എന്നീ രാജ്യങ്ങളാണ് പങ്കാളികളായുള്ളത്.
ഇന്ത്യയുടെ ആണവോര്‍ജ വികസന പരിപാടിയെ പിന്തുണക്കുമെന്ന യുഎസിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താന്‍ തയ്യാറായിരിക്കുന്നത്.
ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിലൂടെ ലോകജനസംഖ്യയുടെ പകുതിയിലേറെയും ഈ പദ്ധതിയില്‍ പ്രതിനിധീകരിക്കപ്പെടുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ വക്താവ് അന്റോണിയ മൊചാന്‍ പറഞ്ഞു.












Click it and Unblock the Notifications