ഇറാഖില്‍ 10 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാഖിലെ ഫലൂജയിലുണ്ടായ സ്ഫോടനത്തില്‍ 10 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. പതിനൊന്നിലേറെ പേര്‍ക്ക് പരിക്കുപറ്റി.
റമാദിക്കടുത്ത് ഡിസംബര്‍ രണ്ട് വെള്ളിയാഴ്ച റോഡരികിലാണ് സ്ഫോടനമുണ്ടായത്. ഒരു ദിവസം മുന്‍പ് തീവ്രവാദികള്‍ ആക്രമിച്ച റമാദിയില്‍ ഇറാഖ്, യുഎസ് സേന സംയുക്തമായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. 200 ഇറാഖി സൈനികരും 300 യുഎസ് സൈനികരും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു.
2003ല്‍ യുഎസ് ഇറാഖില്‍ അധിനിവേശം നടത്തിയ ശേഷം ഇതുവരെ ഏതാണ്ട് 2,125ളം യുഎസ് സൈനികരും പ്രതിരോധ ജീവനക്കാരും ഇറാഖില്‍ വച്ച് കൊല്ലപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications