അനില്‍ മത്രാനി ദില്ലിയില്‍ തിരിച്ചെത്തി
ദില്ലി: കേന്ദ്രമന്ത്രി നട്വര്‍സിംഗ് ഇറാഖ എണ്ണഇടപാടില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന വിവാദ വെളിപ്പെടുത്തല്‍ നടത്തിയ ക്രൊയേഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ അനില്‍ മത്രാനി ദില്ലിയില്‍ തിരിച്ചെത്തി.
കേന്ദ്രസര്‍ക്കാര്‍ തിരിച്ചുവിളിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് വിയന്നയില്‍ നിന്നും ഒരു ആസ്ത്രേലിയന്‍ എയര്‍വെയ്സ് വിമാനത്തില്‍ മത്രാനി ദില്ലിയിലെത്തിയത്.
വിമാനത്താവളത്തില്‍ വച്ച് അദ്ദേഹത്തെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്തുവെന്നാണ് അറിയുന്നത്. മത്രാനിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി അറിയിച്ചിരുന്നു.












Click it and Unblock the Notifications