പ്രധാനമന്ത്രി മോസ്കോയിലേക്ക് തിരിച്ചു
ദില്ലി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഡിസംബര്‍ നാല് ഞായറാഴ്ച മോസ്കോയിലേക്ക് തിരിച്ചു.
സുരക്ഷിതവും സ്ഥിരതയുമുള്ളതുമായ ലോകം സൃഷ്ടിക്കുന്നതിന് ഇന്ത്യ-റഷ്യ ബന്ധം വളരെ പ്രധാനമാണെന്ന് മോസ്കോയിലേക്ക് തിരിക്കുന്നതിനു മുമ്പ് പ്രധാനമന്ത്രി പറഞ്ഞു. റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് തന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സന്ദര്‍ശനത്തോടെ ഊര്‍ജ സുരക്ഷയില്‍ ദീര്‍ഘകാലമായുള്ള ബന്ധം റഷ്യയുമായി സ്ഥാപിച്ചെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാപാരവും നിക്ഷേപവും വളര്‍ത്തിയെടുക്കുന്നതിനെ കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുടിനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.
സിംഗിനെ യാത്രയയക്കാന്‍ റേസ് കോഴ്സ് റോഡിലെ വസതിയില്‍ പ്രതിരോധ മന്ത്രി പ്രണബ് മുക്കര്‍ജി, ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍, മറ്റു മന്ത്രിമാര്‍ എന്നിവരെത്തിയിരുന്നു.












Click it and Unblock the Notifications