ചെന്നൈയില്‍ കനത്ത മഴ തുടരുന്നു
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. അടുത്ത രണ്ടു ദിവസം കൂടി ചെന്നൈയില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ചെന്നൈയുടെ പ്രാന്തപ്രദേശങ്ങളിലെ മടിപ്പാക്കം, മണ്‍പാക്കം ഗ്രാമങ്ങളില്‍ നിന്ന് ശനിയാഴ്ച എണ്ണായിരത്തോളം പേരെമാറ്റിപ്പാര്‍പ്പിച്ചു. അമ്പതിനായിരത്തോളം ഭക്ഷണപാക്കറ്റുകള്‍ ഇവര്‍ക്ക് വിതരണ ചെയ്തു. തുടര്‍ച്ചയായ പേമാരിയെ തുടര്‍ന്ന് ഈ ഗ്രാമങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.
ചെന്നൈയില്‍ ഞായറാഴ്ച പകല്‍ മഴ പെയ്തിട്ടില്ല. ഇത് നഗരവാസികള്‍ക്ക് ആശ്വാസമായി. അതേ സമയം വെള്ളം കയറി നഗരത്തിലെ റോഡു ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications