കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമാഭാരതി പ്രശ്നത്തില്‍ ബിജെപിയില്‍ ആശയക്കുഴപ്പം

  • By Staff
Google Oneindia Malayalam News

ദില്ലി: ഉമാഭാരതിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്ന കാര്യത്തില്‍ ബിജെപിയില്‍ ആശയക്കുഴപ്പം. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കേണ്ട സമയം കഴിഞ്ഞിട്ടും ഉമാഭാരതി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഉമയെ പുറത്താക്കണോയെന്ന കാര്യത്തില്‍ എന്തു തീരുമാനമാണെടുക്കേണ്ടതെന്ന കാര്യത്തില്‍ നേതാക്കള്‍ തമ്മില്‍ കൂടിയാലോചന തുടരുകയാണ്.

വോള്‍കര്‍ വിവാദത്തിലെ പുതിയ വെളിപ്പെടുത്തലോടെ കേന്ദ്രസര്‍ക്കാരിനെതിരെ പുതിയ ആയുധം കിട്ടിയ പ്രതിപക്ഷത്തിന്റെ നീക്കങ്ങള്‍ക്കിടയില്‍ ഉമയെ പുറത്താക്കുന്നത് ബിജെപിക്കു ദോഷം ചെയ്യുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തില്‍ വോള്‍കര്‍ പ്രശ്നം അവസാനിക്കുന്നതു വരെ ഉമയുടെ കാര്യത്തില്‍ തീരുമാനമെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായം ബിജെപി നേതൃത്വത്തിനുണ്ട്.

ഈ മാസം സ്ഥാനമൊഴിയുന്ന എല്‍.കെ.അദ്വാനിക്കു പകരമെത്തുന്ന പുതിയ പ്രസിഡന്റിന് അന്തിമ തീരുമാനം വിടാമെന്നും ആലോചനയുണ്ട്. പ്രശ്നത്തില്‍ എന്തു തീരുമാനം എപ്പോഴെടുക്കണമെന്നതിനെ കുറിച്ച് പാര്‍ട്ടി പ്രസിഡന്റാണ് തീരുമാനിക്കേണ്ടതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ ജെറ്റ്ലി ദില്ലിയില്‍ പറഞ്ഞു.

അതേ സമയം കാരണം കാണിക്കല്‍ നോട്ടീസിന് ഞായറാഴ്ച മറുപടി നല്‍കുമെന്ന് ഉമാഭാരതിയെ അനുകൂലിക്കുന്ന ബിജെപി നേതാവ് സുനില്‍ നായക് അറിയിച്ചു. ഉമാഭാരതി ഉയര്‍ത്തിയ താത്വികമായ പ്രശ്നങ്ങളില്‍ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിക്കാത്തതു കൊണ്ടാണ് മറുപടി നല്‍കാന്‍ വൈകിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X