ഉമയെ തിങ്കളാഴ്ച പുറത്താക്കിയേക്കും
ദില്ലി: ബിജെപിയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട ഉമാഭാരതിയെ ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കും.
കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയതായി ഉമ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പാര്‍ട്ടിക്ക് മറുപടി ലഭിച്ചിട്ടില്ലെന്ന് ബിജെപി വക്താവ് പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.
ഉമാഭാരതിയെ പുറത്താക്കുന്നതു സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിരാശയും അതൃപ്തിയും മൂലമാണ് പാര്‍ട്ടിക്കു നേരെ ഉമാഭാരതി വിമര്‍ശനം അഴിച്ചുവിടുന്നത്.
ഉമയ്ക്ക് അനുകൂലമായി പാര്‍ട്ടി തീരുമാനങ്ങളെടുത്തപ്പോള്‍ പാര്‍ട്ടി നല്ലതും നിഷ്പക്ഷവുമാണെന്ന അഭിപ്രായമായിരുന്നു അവര്‍ക്ക്. എന്നാല്‍ അവര്‍ക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങളുണ്ടായപ്പോള്‍ പാര്‍ട്ടി അവര്‍ക്ക് പെട്ടെന്ന് മോശമായി- ജാവേദ്കര്‍ പറഞ്ഞു.












Click it and Unblock the Notifications