കാരണം കാണിക്കല്‍ നോട്ടീസിന് ഉമ മറുപടി നല്‍കി
റെയ്സെന്‍ (മധ്യപ്രദേശ്): ബിജെപിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയതായി പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട ഉമാഭാരതി പറഞ്ഞു.
അഞ്ച് പേജുള്ള മറുപടിയാണ് താന്‍ പാര്‍ട്ടി നേതൃത്വത്തിന് അയച്ചിരിക്കുന്നതെന്ന് ഉമ അറിയിച്ചു. മറുപടിയുടെ ഉള്ളടക്കം വെളിപ്പെടുത്താന്‍ ഉമ വിസമ്മതിച്ചു.
അതിനിടെ ഉമാഭാരതിയെ പുറത്താക്കാന്‍ ബിജെപി നേതാക്കള്‍ക്കിടയില്‍ ധാരണയായതായി അറിയുന്നു. ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കാന്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഡിസംബര്‍ നാല് ഞായറാഴ്ച രാത്രി ചേരും.












Click it and Unblock the Notifications