Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യാ വിമാനം അടിയന്തിരമായി നിലത്തിറക്കി

കൊച്ചി: ജിദ്ദ-കരിപ്പൂര്‍-കൊച്ചി എയര്‍ ഇന്ത്യാ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കി.

ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറു കാരണം മുന്‍ചക്രം പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ഇടിച്ചിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്.

കരിപ്പൂരില്‍ നിന്ന് കൊച്ചിയിലെക്ക് വരികയായിരുന്ന എയര്‍ ഇന്ത്യയുടെ വിമാനം ഞായറാഴ്ച രാവിലെ 11.30ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയത്. സാങ്കേതിക തകരാറ് മനസ്സിലാക്കിയ വിമാനത്തിലെ പൈലറ്റ് അക്കാര്യം വിമാനത്താവള അധികൃതരെ അറിയിക്കുകയും എമര്‍ജന്‍സി ലാന്റിംഗിനുള്ള എല്ലാ സംവിധാനങ്ങളും തയ്യാറാക്കി നിര്‍ത്തുകയും ചെയ്യുകയായിരുന്നു.

ജിദ്ദയില്‍ നിന്ന് കരിപ്പൂരിലെത്തി യാത്രക്കാരെ ഇറക്കിയതിനു ശേഷം കൊച്ചിയിലേക്കു വരുന്ന എഐ 962 വിമാനത്തിലാണ് സാങ്കേതിക തകറാറുണ്ടായത്. നാല് യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്നു മറ്റെല്ലാ യാത്രക്കാരും കരിപ്പൂരില്‍ ഇറങ്ങിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+