മാറാട് കമ്മിഷന്‍ മദനിയെ ജയിലില്‍ വിസ്തരിക്കും
കോഴിക്കോട്: കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ പ്രതികളായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി, എ.ടി.അഷ്റഫ്, സുബൈര്‍ എന്നിവരെ മാറാട് ജുഡീഷ്യല്‍ കമ്മിഷന്‍ കോയമ്പത്തൂര്‍ ജയിലില്‍ വിസ്തരിക്കും.
ഡിസംബര്‍ പത്തിന് ജയിലില്‍ ഇവരെ വിസ്തരിക്കും. ഇവരെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎഫ് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ തോമസ് പി.ജോസഫ് മൊഴിയെടുക്കുന്നത്.
എന്‍ഡിഎഫ് ചെയര്‍മാന്‍ എ.സെയ്ദ് ഉള്‍പ്പെടെ എട്ടു എന്‍ഡിഎഫുകാരെ കമ്മിഷന്‍ ശനിയാഴ്ച വിസ്തരിച്ചിരുന്നു.












Click it and Unblock the Notifications