മണിയപ്പനെ വധിച്ചത് താലിബാനല്ലെന്ന് കമാന്റര്‍
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മലയാളിയായ മണിയപ്പനെ തട്ടിക്കൊണ്ടുപോയി വധിച്ചത് താലിബാനല്ലെന്ന് ഒരു താലിബാന്‍ കമാന്റര്‍ ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
റോഡ് നിര്‍മാണ പ്രവൃത്തി അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക വിശ്വാസികള്‍ക്ക് ദോഷകരമായി ബാധിക്കുന്നതെല്ലന്നും നിരപരാധികളെ തങ്ങള്‍ വധിക്കില്ലെന്നും തെക്കുപടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാന്റെ ചുമതലയുള്ള താലിബാന്‍ കമാന്റര്‍ മുല്ല ദോസ്ത് മുഹമ്മദ് അഖുന്ദ് പറഞ്ഞു. ടോളോ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കറുത്ത തുണി കൊണ്ട് മുഖം മറച്ച നിലയിലാണ് കമാന്റര്‍ പ്രത്യക്ഷപ്പെട്ടത്. അഫ്ഗാനിസ്ഥാന്റെ ശത്രുക്കളാണ് കൊല നടത്തിയതെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ താലിബാന്‍ നടത്തിയ പ്രഖ്യാപനത്തില്‍ നിന്ന് വിരുദ്ധമാണ് ഈ പ്രസ്താവന. മണിയപ്പനെ തട്ടിക്കൊണ്ടുപോയതിന്റെയും വധിച്ചതിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി താലിബാന്‍ വക്താവ് ഖ്വാറി യൂസഫ അഹമ്മദി നേരത്തെ അറിയിച്ചിരുന്നു.


Click it and Unblock the Notifications