ഓഹരി സൂചിക വീണ്ടും 9000 കടന്നു
മുംബൈ: ഓഹരി സൂചിക വീണ്ടും 9000 കടന്നു. ഇത് മൂന്നാമത്തെ തവണയാണ് സൂചിക 9000 കടക്കുന്നത്. നവംബര്‍ 28ന് ചരിത്രത്തിലാദ്യമായി സൂചിക 9000 കടന്നതിനു ശേഷം ഡിസംബര്‍ രണ്ടിനും സൂചിക 9000ലെത്തിയിരുന്നു.
ഡിസംബര്‍ രണ്ടിന് 8961.61ല്‍ ക്ലോസ് ചെയ്ത സൂചിക തിങ്കളാഴ്ച രാവിലെ 8965.83ലാണ് തുടങ്ങിയത്. തുടര്‍ന്ന് 9010.73നും 8927.84നും ഇടയില്‍ സഞ്ചരിച്ച സൂചിക രാവിലെ പത്തരയ്ക്ക് 8975.82ലെത്തി.
എസിസി, സിപ്ല, ബജാജ് ഓട്ടോ, ഭെല്‍, സത്യം കമ്പ്യൂട്ടേഴ്സ്, ഒഎന്‍ജിസി, മാരുതി ഉദ്യോഗ് എന്നീ കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ വില്പന സമ്മര്‍ദത്തെ തുടര്‍ന്ന് എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, എല്‍ആന്റ്ടി എന്നീ കമ്പനികളുടെ ഓഹരിവില താഴേക്ക് പോയി.












Click it and Unblock the Notifications