ഗോവയില്‍ വിമാനത്തിന് തീപ്പിടിച്ച് പൈലറ്റ് മരിച്ചു
പണാജി: ഇന്ത്യന്‍ നേവിയുടെ വിമാനം പണാജിയിലെ നാവിക വിമാനത്താവളത്തില്‍ തീപ്പിടിച്ച് പൈലറ്റ് കൊല്ലപ്പെട്ടു.
ധാബോളിം വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ഐഎന്‍എസ് ഹസ്ന നാവിത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനം മതില്‍ക്കെട്ടിലിടിച്ചാണ് തീപ്പിടിച്ചത്. ഉടന്‍ തന്നെ വിമാനത്തിലെ തീ കെടുത്തി. പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച രാവിലെ 11.30നാണ് അപകടം നടന്നത്. ഏകസീറ്റുള്ള വിമാനത്തില്‍ പതിവു പരിശീലന പറക്കലിനായി ഒരുങ്ങുമ്പോഴാണ് ദുരന്തം സംഭവിച്ചത്.












Click it and Unblock the Notifications