ജമ്മു കശ്മീരില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കുപ്വാരയിലും അനന്ത്നാഗിലുമുണ്ടായ ഏറ്റുമുട്ടലുകളില്‍ ഒരു വിദേശിയടക്കം രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.
ഡിസംബര്‍ നാല് ഞായറാഴ്ചയും തിങ്കളാഴ്ചയും സുരക്ഷാഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
കുപ്വാരയില്‍ രാഷ്ട്രീയ റൈഫിള്‍സ് സേന തീര്‍ത്ത വലയത്തിലേക്കു കടന്നതിനെ തുടര്‍ന്നാണ് വിദേശിയായ ഭീകരന്‍ കൊല്ലപ്പെട്ടത്. ഭീകരരെ കുറിച്ച് വിവരം ലഭിച്ച ഉദ്യോഗസ്ഥര്‍ പല സ്ഥലത്തായി ഭീകരര്‍ക്കായി വലയങ്ങള്‍ തീര്‍ത്തിരുന്നു. ഇതിലേക്ക് വന്നുകയറിയ ഭീകരനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിന് തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ഇയാള്‍ സൈനികര്‍ക്ക് നേരെ വെടിവക്കാന്‍ തുടങ്ങി. സൈനികര്‍ തിരികെ നടത്തിയ വെടിവയ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇയാളില്‍ നിന്നും എകെ റൈഫിളുകളും വെടിയുണ്ടകളും ചില രേഖകലും കണ്ടെടുത്തിട്ടുണ്ട്.
അനന്ത്നാഗിലെ അര്‍വാണിയിലാണ് രാഷ്ട്രീയറൈഫിള്‍സ് സേന മുഹമ്മദ് ഷാഫി എന്ന ഹിസ്ബുള്‍ ഭീകരനെ വെടിവച്ചു കൊന്നത്.












Click it and Unblock the Notifications